നഷ്ടം വരാൻ ചാൻസുള്ള മേഖല, സ്മിത ടൈം ടേബിൾ അനുസരിച്ച് ജീവിക്കുന്ന ആളാണ് : വിജയ് ബാബു.

അച്ഛൻ സുഭാഷ് ചന്ദ്രബാബുവും നടൻ ജയനും ഒരുമിച്ചു പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമായിരുന്നു. ജയന്റെ മ ര ണം വലിയ ഷോ ക്ക് ആയി. കൂട്ടുകാരന്റെ ഒാർമയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി ഒരു സിനിമ നിർമിക്കാൻ സുഭാഷ് തീരുമാനിച്ചു, ‘സൂര്യൻ’ എന്ന പേരില്‍. ജയന്റെ അനുജൻ അജയനെ അഭിനയിപ്പിക്കാൻ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂർണിമാ ജയറാമും ഉൾപ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു.‘‘അന്നാണ് ആദ്യമായി ക്യാമറ കാണുന്നത്.അച്ഛനു ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോൾ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്.ആ സിനിമയിൽ സുകുമാരൻ ചേട്ടന്റെ കുട്ടിക്കാലം ഞാനാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങൾ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. സിനിമയുടെ മാന്ത്രികവലയത്തിലേക്ക് ഒന്നാം ക്ലാസുകാരൻ കയറി നിന്നെaന്നു പറയാം.

ഷൂട്ടു കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും എനിക്ക് ആ ദിവസങ്ങളിൽ നിന്നിറങ്ങി പ്പോരാൻ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി, വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകൾ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേർ അയച്ച ഫോട്ടോകൾ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി.വലിയ മുതൽമുടക്കിൽ ചെയ്ത ആ സിനിമ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒറ്റ സിനിമയേ അച്ഛൻ നിർമിച്ചിട്ടുള്ളൂ. സിനിമയ്ക്കായി പൈസ കളഞ്ഞതിനെക്കുറിച്ച് അമ്മ പരാതി പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്.‌അതുകൊണ്ടാകാം സിനിമ എന്ന മൂന്നക്ഷരത്തിന് വീട്ടിൽ ‌സ്വീകാര്യതയുണ്ടായില്ല. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം എന്ന ആഗ്രഹം കേട്ടപ്പോൾ അമ്മ പറഞ്ഞു, ‘നീ ആദ്യം ഡിഗ്രിയെടുക്ക്.’ അതോടെ ബെംഗളൂരുവിലേക്ക് ബിസിനസ് പഠിക്കാൻ പോയി. നാട്ടിലെയും കോളജിലെയുമൊക്കെ നാടകബന്ധം മു റിഞ്ഞു.പക്ഷേ, സിനിമയിൽ എപ്പോഴും വിധി എന്ന വാക്കിന് വ ലിയ വിലയുണ്ട്.

ഞാൻ സിനിമയിൽ തന്നെ തിരിച്ചെത്തി. ന‍ടനായി, നിർമാതാവായി.മറ്റൊരു യാദൃച്ഛികത കൂടി പറയാം. അച്ഛൻ നിർമിച്ച സിനിമയിൽ സുകുമാരന്‍ ചേട്ടനായിരുന്നല്ലോ നായകൻ. ഞാനിപ്പോൾ നിർമിച്ച ‘തീർപ്പി’ൽ പൃഥ്വിരാജാണ് നായകൻ. ‘സൂര്യനി’ൽ അച്ഛൻ നെ ഗറ്റീവ് വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തീർപ്പിൽ ഞാനും അഭിനയിക്കുന്നു. ‘തീർപ്പി’ന്റെ ഷൂട്ടിനിടയിലാണ് എന്റെ അച്ഛൻ മരി ക്കുന്നത്. അടുത്ത തലമുറ ഒന്നിച്ച സന്തോഷം അച്ഛന്റെ മനസ്സിലുണ്ടായിരുന്നു.ന ഷ്ട മുണ്ടാകാൻ സാധ്യതയുള്ള ബിസിനസാണ് സിനിമയെന്ന ചിന്ത കുട്ടിക്കാലത്തേ പതിഞ്ഞു പോയി. ഓരോ സിനിമ നിർമിക്കുമ്പോഴും നഷ് ടം ഉണ്ടാകാതിരിക്കാനുള്ള വഴികളാണ് ആലോചിക്കുക.സ്മിതയും മകൻ ഭരതും. ‘പെറ്റ്സി’ നോടിഷ്ടമുള്ള അമ്മയും മകനും. ഭരത് ഒൻപതാം ക്ലാസില്‍ പഠിക്കുന്നു. മകന്റെ ആദ്യ ഫോട്ടോ ഷൂ ട്ടാണ് ഇതെന്നു പറഞ്ഞ് വിജയ്ബാബു ഭരതിനെ പോസ് ചെയ്യാൻ പഠിപ്പിക്കുന്നു, മകന്റെ ഷർട്ടിന്റെ ചുളിവുകൾ മാറ്റുന്നു.‘ഹോം’ സിനിമയിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ പോലെ വീട്ടിലാരാണ് മൊബൈലുമായി ഇരിക്കാറുള്ളത്. സ്മിത മൾട്ടി നാഷനൽ കമ്പനികളിൽ ജോ ലി ചെയ്ത ശേഷം ഇപ്പോൾ ഹോസ്പിറ്റൽ ബിസിനസിലേക്ക് തിരിഞ്ഞു. എത്ര തി രക്കുണ്ടെങ്കിലും സ്മിത അമി തമായി ഫോൺ ഉപയോഗിക്കില്ല. അപ്പോൾ ഞങ്ങൾ രണ്ടാളും വഴ ക്കു കേൾക്കാൻ യോ ഗ്യരാണല്ലോ.

Scroll to Top