ഇതാണ് ടാ നടൻ,ഇതാകണം ടാ നടൻ,ക്യൂ നിൽക്കാതെ വോട്ട് ചെയാനുള്ള അവകാശം ഉണ്ടായിട്ടും അത് നിഷേധിച്ച് ഇളയദളപതി വിജയ്.

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് തമിഴ് നടൻ ഇളയദളപതി വിജയ് വോട്ട് ചെയ്യാൻ എത്തുന്നതാണ്.താരങ്ങൾക്കൊക്കെ ക്യു നിൽക്കാതെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ട്.എന്നാൽ അത് വേണ്ടെന്ന് വെച്ച് ജനങ്ങൾക്കൊപ്പം ക്യു നിന്ന് വോട്ട് ചെയ്യുകയാണ് വിജയ്.വെയിൽ ആണെന്നൊന്നും നോക്കാതെയാണ് ഈ താരം ഇവിടെ നിൽക്കുന്നത്.അതിനിടയ്ക്ക് ഓട്ടോഗ്രാഫ് ചോദിക്കുന്നവർക്കും കാണാൻ വരുന്ന ആരാധകരെയും ശ്രദ്ധിക്കാതിരിക്കാൻ വിജയ് മറക്കുന്നില്ല.വോട്ട് ചെയ്ത ശേഷം കാറിൽ കയറി പോകുകയും ചെയ്തു താരം.സിംപ്ലിസിറ്റി എന്ന വാക്കിനർത്ഥമാണ് ഈ നടൻ.താരജാഡയോ തലക്കനമോ ഒന്നും തന്നെ ഇദ്ദേഹത്തിന് ഇല്ല.

മൂന്നര ലക്ഷം ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിശ്ചയിച്ചിട്ടുണ്ട‌്.12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 96 ലോക്‌സഭാ സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് ആരംഭിച്ചു .തമിഴകരാഷ‌്ട്രീയത്തിലെ ഉന്നതനേതാക്കളായിരുന്ന എം കരുണാനിധിയും ജയലളിതയുമില്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ‌ാണ‌ിത‌്.

5.99 കോടി വോട്ടർമാർക്കായി 67720 പോളിങ് ബൂത്തുകളാണ‌് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 60 ശതമാനം ബൂത്തുകളിലും വെബ് ടെലികാസ്റ്റ് ഉണ്ടാകും. 822 പേർ ലോക‌്സഭയിലേക്കും 269 പേർ നിയമസഭയിലേക്കും മത്സരിക്കുന്നു.തമിഴ്‌നാട് 38, കര്‍ണാടക 14, മഹാരാഷ്ട്ര 10, യുപി 8, അസം, ബീഹാര്‍, ഒഡീഷ 5 വീതം, ഛത്തീസ്ഗഡ്, ബംഗാള്‍, ജമ്മുകശ്മീര്‍ 3 വീതം, മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഇതിനൊപ്പം വോട്ടെടുപ്പ് നടക്കും.

Scroll to Top