ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിൽ എടുത്ത് വിജയ് ; വൈറൽ ഫോട്ടോ

തെന്നിന്ത്യയുടെ പ്രിയ നടനാണ് വിജയ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും, സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്.ഇഷ്ടമുള്ള താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുക ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴിതാ ആരാധകനോടോത്തുള്ള വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് ആണ് നടന്‍ വിജയ് ആഗ്രഹം സാധിച്ച് കൊടുത്തത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തികൊണ്ടിരിക്കുകയാണ് താരം .

അതിനിടയിൽ പകർത്തിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അരിയല്ലൂര്‍, സേലം, നാമക്കല്‍, കാഞ്ചീപുരം ജില്ലകളില്‍നിന്നുള്ള ആരാധകരെയാണ് വിജയ് കണ്ടത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കാണ് അവസരം നല്‍കുന്നത്. ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിക്കുകയില്ല. ആരാധകസംഘടനയുടെ അംഗത്വ കാര്‍ഡില്ലാത്തവര്‍ക്കും പ്രവേശനമില്ല.

അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രമെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വിജയ് അദ്ദേഹത്തെ കൈകളിലെടുത്തത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവായ ബസ്സി ആനന്ദാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.ഫോട്ടോ പെട്ടന്ന് തന്നെ വൈറലായി മാറി.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാരിസ് പുതുവർഷത്തിൽ റിലീസിന് ഒരുങ്ങുകയാണ്.

Scroll to Top