5 വർഷമായി ഗുരുതരരോഗം,കരൾ ദാതാവിനെ കണ്ടെത്തുന്ന ദൗത്യത്തിൽ വിശ്വാസം തകർന്നടിയുന്നു : വിജയൻ കാരന്തൂർ.

നിരവധി ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് വിജയൻ കാരന്തൂർ. നിരവധി ചെറിയ കഥാപാത്രങ്ങൾ ഇദ്ദേഹം സമ്മാനിച്ചു. എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു വിഷമകാരമായ ഒരു കാര്യം തുറന്ന് പറയുകയാണ് ഇദ്ദേഹം. കഴിഞ്ഞ 5 വർഷമായി കരൾ രോഗത്തിന് അടിമ ആണെന്നും കരൾ മാറ്റിവെക്കുക അല്ലാതെ വേറെ വഴി ഇല്ലെന്നും ഇദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി.

ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു .

Scroll to Top