ടോയോട്ടോ ആഡംബര വെൽഫയർ സ്വന്തമാക്കി വിജയ് ബാബു!!!

മലയാളസിനിമയിലെ ശ്രദ്ധേയനായ നിർമാതാവും നടനുമൊക്കെയാണ് വിജയ് ബാബു. ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമാണകമ്പനിയിലൂടെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച വിജയ് ബാബു തന്റെ പുതിയ കാറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും ശേഷം നടനും നിർമാതാവുമായ വിജയ് ബാബുവും വെൽഫെയർ സ്വന്തമാക്കിയിരിക്കുന്നു. പുതിയ വാഹനം ഗാരീജിലെത്തിച്ച വിവരം വിജയ് ബാബു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരധകരെ അറിയിച്ചത് .

ടൊയോട്ട വെൽഫയർ കാറാണ് വിജയ് ബാബു വാങ്ങിയത്. “കുടുംബത്തിലെ പുതിയ അംഗം, ടൊയോട്ട വെൽഫയർ, ദൈവത്തിന്റെ അനുഗ്രഹം,” എന്ന കാപ്ഷനോട് കൂടിയാണ് വിജയ്ബാബു പുതിയ കാറിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 89.90 ലക്ഷം രൂപയാണ്. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്.

KL 07 CX 2525 എന്ന ഫാന്‍സി നമ്പറിലാണ് വിജയ് ബാബു തന്റെ കാർ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഈ വർഷം തുടക്കത്തില്‍ അദ്ദേഹം മഹീന്ദ്ര ഥാര്‍ എസ്‌യുവിയും സ്വന്തമാക്കിയിരുന്നു.89.85 ലക്ഷം രൂപയാണ് വെല്‍ഫയറിന്റെ ഇന്ത്യയിൽ ലഭ്യമായ “എക്സ്‌ക്യൂട്ടീവ് ലോഞ്ച്” എന്ന വാരിയന്റിന്റെ എക്‌സ്‌ഷോറും വില. ടൊയോട്ടയുടെ ഈ കാറിൽ പ്രീമിയം സൗകര്യങ്ങൾ ലഭ്യമാണ്.ഹൈബ്രിഡ് സാങ്കേതികവിദ്യയോടൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിന്റെ ഈ വേരിയന്റിലുള്ളത്. 2494 സിസിയുള്ള എന്‍ജിനാണ് കാറിൽ വരുന്നത്. 115.32 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കും ഇത് വാഗ്ദാനം ചെയ്യുന്നു.

Scroll to Top