കിച്ച സുദീപിന്റെ വിക്രാന്ത് റോണ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാനാന്റെ വെയ്ഫാറർ ഫിലിംസ് !!

അനൂപ് ഭണ്ടാരി സംവിധാനം ചെയ്ത് കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ താരമാണ് കിച്ച സുദീപ്.ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ ചിത്രമെത്തും. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷകളിൽ ആയിട്ടാണ് പുറത്ത് വരുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്ന ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ് ഇത്.സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്.

വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാനാന്റെ വെയ്ഫാറർ ഫിലിംസാണ്. കേരളത്തിലെ മുൻ നിര ഡിസ്ട്രിബൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫാറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. വിക്രാന്ത് റോണയുടെ ട്രൈലെർ ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാനാന്റെ വെയ്ഫാറർ ഫിലിംസാണ്. കേരളത്തിലെ മുൻ നിര ഡിസ്ട്രിബൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫാറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. വിക്രാന്ത് റോണയുടെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Scroll to Top