മുകുന്ദനുണ്ണി ഫുൾ നെഗറ്റീവ്, വിനീതിന് എങ്ങനെ അഭനയിക്കാൻ സാധിച്ചു, പ്രേക്ഷകരുടെ പോക്ക് എങ്ങോട്ട് : ഇടവേള ബാബു.

വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. കേസില്ലാത്ത സ്വാര്‍ഥനായ വക്കീല്‍ മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.നവംബർ 11 നാണ് ചിത്രം റിലീസ് ചെയ്തത്.സുരാജ് വെഞ്ഞാറമൂട്, തന്‍വിറാം, സുധി കോപ്പ, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു ജോസ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.സിനിമ മികച്ച വിജയമാണ് നേടിയത്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് സിനിമയെ കുറിച്ചുള്ള ഇടവേള ബാബുവിന്റെ വാക്കുകൾ ആണ്.നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച

ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു. കൂടെ മണിയൻപിള്ള രാജു,ഗണേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ,മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ് സിനിമ തുടങ്ങുന്നത്.ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. മ ദ്യകുപ്പിയും സിഗരറ്റും മൂന്ന് തവണ എങ്കിലും കാണിക്കണം.

ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത് പ്രേക്ഷകർക്കൊ സിനിമയ്ക്കോ,പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല.ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കൾ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്നാണ് ചോദിച്ചിത്.ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആണ് സിനിമയുടെ ഡയറക്ടർ.

video

Scroll to Top