ദാസന്റെയും വിജയന്റെയും ദുബായ് കടപ്പുറത്ത് മക്കളായ പ്രണവും വിനീതും എത്തിയപ്പോൾ !!!

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റുകൾ ഹൌസ് ഫുൾ ആണ്.ഇപ്പോഴിതാ, ചൈന്നൈ ബസന്ത് നഗർ ബീച്ചില്‍ നിന്നുള്ള ഒരു ‘കൗതുക ചിത്രം’ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. മോഹൻലാലും–ശ്രീനിവാസനും നായകൻമാരായ ‘നാടോടിക്കാറ്റി’ലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ ഇടത്തു പ്രണവും വിനീതും നിൽക്കുന്ന ചിത്രമാണിത്.

ദുബായ് കടപ്പുറമാണെന്നു കരുതി ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് ദാസനും വിജയനും നീന്തിക്കയറുന്ന രംഗം ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.നാട്ടിലെ ദുരിതങ്ങളിൽ നിന്നും കരകയറാനായി ദുബായിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ഇരുവരും ദുബായ് കടപ്പുറം എന്ന് കരുതി എത്തിനിൽക്കുന്നത് ബസന്ത് നഗർ ബീച്ചിലാണ്.ചൈന്നൈയാണ് ഹൃദയം ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.അടിക്കുറുപ്പിന്റെ ആവശ്യമില്ല എന്ന കമന്റുമായാണ് സിനിമയിലെ ദാസന്റെയും വിജയന്റെയും മക്കൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Scroll to Top