സൺ‌ഡേ ലോക്ഡൗൺ പ്രഖ്യാപന ശേഷം ഹൃദയം റിലീസ് മാറ്റിവെച്ചു എന്ന വ്യാ ജ പ്രചരണമുണ്ട്, ഞങ്ങൾ തന്ന വാക്കിന് മാറ്റമില്ല : വിനീത് ശ്രീനിവാസൻ.

സൺ‌ഡേ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും എല്ലാം തന്നെ പുതിയ പ്രഖ്യാപനങ്ങൾ എത്തുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ താരം സംവിധാനം ചെയുന്ന പുതിയ സിനിമ ഹൃദയത്തിന്റെ റിലീസിനെ പറ്റിയുള്ള വിവരമാണ് അറിയിക്കുന്നത്.സൺ‌ഡേ ലോക്ഡൗൺ പ്രഖ്യാപന ശേഷം ഹൃദയം റിലീസ് മാറ്റിവെച്ചു എന്ന വ്യാ ജ പ്രചരണമുണ്ട്, എന്നാൽ അത്തെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. ഫേസ്ബുക് കുറിപ്പിലൂടെ താരം പറയുന്നത് ഇങ്ങനെ,

സൺ‌ഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം.

VIDEO

Scroll to Top