നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു അദ്ദേഹത്തിന്റെ മകനിലൂടെ : വിനോദ് ഗുരുവായൂർ.

മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയുകയും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യുന്ന താരമാണ് ഷമ്മി തിലകൻ. പലപ്പോഴും അതിനുള്ള വിമർശനങ്ങൾ ഏൽക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഇദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചാണ് പറയുന്നത്. സുരേഷ് ഗോപിയുടെ ചിത്രമായ പാപ്പനിലെ അഭിനയത്തെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.

തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചക്കൊയും …. വിനോദ് ഗുരുവായൂർ

Scroll to Top