തനി നാടൻ save the date ഫോട്ടോഷൂട്ട് വൈറൽ

വെഡിങ് ഷൂട്ടുകൾ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകുന്നത് കൊണ്ട് പലതും അതിരു കടക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രാഹുൽ & അരുണിമയുടെ തനി നാടൻ save the date ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തിരുവനന്തപുരം പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത്സവ ഘോഷയാത്ര നടക്കുന്നതിനു ഇടയിലാണ് ഫോട്ടോഷൂട്ട് എടുത്തത്. ഓപ്പൺ ലൈറ്റിലാണ് ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത്. വലിയ ജനക്കൂട്ടത്തിനിടയിൽ ഇങ്ങനെ ഒരു ഷൂട്ട് നടത്താൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും ചെക്കന്റേയും പെണ്ണിന്റെയും മാക്സിമം സഹകരണം കൊണ്ട് ഷൂട്ട് വേറെ ലെവൽ ആയി. 3 മണിക്കൂർ കൊണ്ടാണ് ഷൂട്ട് ചെയ്തത്. ടീം പെർഫെക്ട് വെഡിങ് കമ്പനി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

Scroll to Top