സോഷ്യൽ മീഡിയയിൽ വൈറൽ ന്യൂജനറേഷൻ മാത്രമാണ് എന്ന് ആര്പറഞ്ഞു ,അമ്മാമയുടെയും അപ്പാപ്പന്റെയും കിടിലൻ ഡാൻസ് വീഡിയോ.

സോഷ്യൽ മീഡിയയിൽ താരങ്ങൾ ന്യൂജനറേഷൻ മാത്രമല്ല എന്ന വാദത്തോടെയാണ് അപ്പാപ്പന്റെയും അമ്മാമയുടെയും വരവ്.വൈറലാകാൻ ഞങ്ങൾക്ക് സാധിക്കും എന്ന രീതിയിലാണ് ഇവരുടെ പെർഫോമൻസ്.കിടിലൻ ഡാൻസുമായാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്റെടുക്കൽ വന്നടുക്കും പെമ്പറന്നോളെ എന്ന ഗാനത്തിലൂടെയാണ് ഇരുവരും നൃത്തം വെക്കുന്നത്.പ്രായം തളർത്താത്ത എനർജിയുമായാണ് ഈ ദമ്പതികൾ എത്തുന്നത്.കുടുംബത്തിലെ ഏതോ ഒരു ചടങ്ങിൻ വേളയിലാണ് ഡാൻസ് കളിക്കുന്നത്.അപ്പാപ്പനെയും അമ്മാമയെയും ചുറ്റും കൂടിനിൽക്കുന്ന കുടുംബക്കാർ പ്രോത്സാഹിപ്പിക്കുന്നതായും വിഡിയോയിൽ കാണാം.സംഗതി ഏതാായാലും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.ഈ വീഡിയോ കാണുന്നവരുടെയൊക്കെ കണ്ണ് തല്ലി പോകും അജ്ജാതി പ്രകടനമാണിത്.രണ്ടാമത് ഒന്നുകൂടി കാണാൻ തോന്നും.നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.പ്രായത്തിന്റെ ക്ഷീണമൊന്നും ഇവരുടെ ഡാൻസിന് തടസ്സമാകുന്നില്ല. വിഡിയോ വൈറലായതോടെ ഇവർ ആരാണെന്നു കണ്ടുപിടിക്കാനുള്ള തിരക്കിലാണ് സോഷ്യൽ ലോകം.

Scroll to Top