ഹൃദയം തിയേറ്റർ റിലീസുമായി മുന്നോട്ട് പോകാൻ ധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് : വിശാഖ് സുബ്രഹ്മണ്യൻ.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റുകൾ ഹൌസ് ഫുൾ ആണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യന്റെ വാക്കുകളാണ്. ഈ കോവിഡ് പ്രതിസന്ധിയിലും ചിത്രം തിയേറ്റർ റിലീസ് ചെയ്യാൻ ധൈര്യം തന്നത് മോഹൻലാലിന്റെ ഭാര്യ സുചിത്ര ആണെന്ന് ഇദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തീയേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ‘ഹൃദയം’ ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ‘ഹൃദയത്തിൽ’ നിന്നും ഒരായിരം നന്ദി!

കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനി ശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best.To My Brother Vineeth – Thank you for an amazing ongoing journey & for entrusting me with Hridayam.Once again thank you all from the bottom of my heart who prayed for all of us & made sure our dream come true

FACEBOOK POST

Scroll to Top