ഒരിടവേളക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ, അവശതകളെ മാറ്റിവെച്ച് മകന്റെ കയ്യുംപിടിച്ച് എത്തിയപ്പോൾ ; വിഡിയോ !!

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു.മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഒരിടവേളക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ എത്തി.മക്കൾക്കൊപ്പമാണ് താരം എത്തിയത്.ഈ വർഷം ഓ​ഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്.

ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് വിശാഖ് ആദ്യ നിർമാതാവ് ആകുന്നത്.പിന്നീട് അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമ ചെയ്ത്. അതിന് ശേഷം വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്റെ നിര്‍മ്മാതാവ് ആയിരുന്നു. ഈ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് നേടിയത്.വിശാഖിന്റെ കരിയറിലെ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയുന്ന സിനിമ ആയിരുന്നു ഇത്. അതുപോലെ തന്നെ സിനിമ ഹിറ്റ് ആയപ്പോൾ വിഷാഖിനെയും എല്ലാവരും പ്രശംസിക്കാൻ മറന്നില്ല.

Scroll to Top