മലയാളസിനിമ നടി വിഷ്ണു പ്രിയയും വിനയുമായുള്ള വിവാഹം കഴിഞ്ഞു, ചടങ്ങിൽ പങ്കെടുത്ത് താരങ്ങൾ : വീഡിയോ.

മലയാള സിനിമനടി വിഷ്ണു പ്രിയയുടെ വിവാഹം കഴിഞ്ഞു. നിർമാതാവും സംവിധായകനുമായ ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ മകൻ വിനയ് ആണ് വിഷ്ണു പ്രിയയെ വിവാഹം ചെയ്തത്. ആലപ്പുഴ കാംലെറ്റ്‌ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം. ചടങ്ങിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടാതെ താരങ്ങളും പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാർ, ഭാമ,ശ്രുതി, സരയു തുടങ്ങിയവരും പങ്കെടുത്തിരുന്നു.ഈ മാസം 29 ന് അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹ സൽക്കാരം നടക്കും.2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും വിഷ്ണു പ്രിയ വേഷമിട്ടിട്ടുണ്ട്.