വിസ്മയ കേസിൽ വിധി,കിരൺ കുമാറിന് 10 വർഷം കഠിന തടവ്,2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്‌.

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി.സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‍മയ ആ ത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.ശിക്ഷ കോടതിയിൽ പ്രഖ്യാപിച്ചു.
വിസ്മയ കേസിൽ വിധി,കിരൺ കുമാറിന് 10 വർഷം കഠിന തടവ്,2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്‌.3 വകുപ്പുകളിലായി 18 വർഷം ശിക്ഷ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.12 അര ലക്ഷം പിഴ. ജീവപ ര്യന്തം ആണ് എല്ലാവരും കാത്തിരുന്നത്.

എന്നാൽ ശിക്ഷ കുറഞ്ഞു പോയി എന്നുള്ളതാണ് വിസ്മയയുടെ അമ്മയുടെ വാക്കുകൾ.സ്ത്രീധന പീഡനവും ആ ത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കു റ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.ഐപിസി 304 (B), ഗാർഹിക പീ ഡനത്തിനെതിരായ 498 (A),

ആ ത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് ത ള്ളിക്കളഞ്ഞത്.സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മ ര്‍ദിച്ച് ആ ത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയത്.

Scroll to Top