പ്രിയപ്പെട്ട മകനെ ഇനി വെറുംവാക്കാൽ പോലും ഈ അച്ഛൻ നിന്നെ പറ്റിക്കില്ല ; വൈറൽ കുറിപ്പ്

നമ്മൾ പലപ്പോഴും കള്ളം പറയാറുണ്ടല്ലേ.ഒരു നിമിഷത്തെ നിലനിൽപ്പിന് വേണ്ടി നാം നൂറായിരം കള്ളങ്ങൾ പറയുന്നു.അത് ഒരിക്കൽ പിടിക്കപ്പെട്ടാൽ ഉള്ള അവസ്ഥയോ ,അത് നിർവ്വചനീയമല്ല .ഒരു വാക്കിനും വാക്കു പാലിക്കലിനുമിടയിൽ അഴിഞ്ഞു വീഴുക നിങ്ങളുടെ വിശ്വാസ്യതയായിരിക്കും. പാലിക്കപ്പെടാതെ പോകുന്ന നൂറുകണക്കിന് പ്രോമിസുകൾ ഒരു പക്ഷേ നിങ്ങൾക്ക് സമ്മാനിക്കുന്ന നഷ്ടം വലുതായിരിക്കും.അങ്ങനെയൊരു ഒരു സംഭവമാണ് ഫേസ്ബുക്കിലൂടെ വിവേക് തൻറെ അനുഭവം പങ്ക് വെക്കുന്നത്.വിവേകിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ;

അരുത് ! മക്കളോട്ക ,ള്ളം പറയരുത്.മോന്റെ പിറന്നാളായിരുന്നു! ഓഫീസിൽ നല്ല തിരക്ക്. എങ്കിലും അച്ഛന്റെ അസാന്നിധ്യം അവന്റെ ചിരി കുറയ്ക്കരുതെന്ന ആഗ്രഹത്താൽ കണ്ണൂരിലേക്ക് പോകാതിരിക്കാനായില്ല. വീട്ടിലെത്തിയത് നട്ടുച്ചയ്ക്ക്. ഹാപ്പി ബർത്ത് ഡേ പറഞ്ഞ് സമ്മാനം കൈമാറി.സന്തോഷം. “ഞാൻ വിചാരിച്ചത് അച്ഛൻ വരില്ല, പറ്റിക്കും എന്നാണ്.പൊതി അഴിഞ്ഞുവീണു. കൊതിയോടെ കാത്തിരുന്നു കിട്ടിയ സമ്മാനത്തിന്റെ സന്തോഷം അമ്മയോട് പങ്കുവയ്ക്കാൻ അവൻ അകത്തേക്കോടി. പക്ഷെ, അവന്റെ ആ വാക്കുകളിൽ അഴിഞ്ഞു വീണത് യഥാർത്ഥത്തിൽ എന്റെ മുഖമായിരുന്നു! ഈ അച്ഛന്റെ മുഖംമൂടിയായിരുന്നു.


അച്ഛൻ പറ്റിക്കും എന്ന് അവന് വെറുതെ തോന്നിയതാവില്ല. കാരണം ഞാൻ അവനെ പറ്റിച്ചിട്ടുണ്ടല്ലോ? വിശ്വാസവഞ്ചനയിൽ അവൻ കരഞ്ഞിട്ടുമുണ്ടല്ലോ?ജനുവരി 25നായിരുന്നു സ്കൂൾ ആനുവൽ ഡേ. ഗ്രൂപ്പ് ഡാൻസിന് അവനുമുണ്ടായിരുന്നു. പ്രിയപ്പെട്ട വിജി മിസ് പകർന്നു നൽകിയ ധൈര്യത്തിൽ അവൻ ഓരോ ചുവടും പഠിച്ചു. അത് വീട്ടിൽ വന്ന് അച്ഛനും അമ്മയ്ക്കും മുന്നിൽ ആവർത്തിച്ചു. മോൻ വേദിയിലും തകർക്കണമെന്ന് ആശംസിക്കുമ്പോൾ അവൻ ഉപാധി വയ്ക്കും.”അച്ഛൻ കാണാൻ വരണം, എന്നാലേ കളിക്കൂ.വരുമെന്ന് മടിയില്ലാതെ, നിസംശയം ഉറപ്പുകൊടുത്തു.കൊടുത്തുകൊണ്ടേയിരുന്നു. അന്ന് വൈകിട്ട് അവനും കൂട്ടുകാരും വേദിയിൽ ചിത്രശലഭങ്ങളായി പറന്നുകളിച്ചു.ഞാനോ.തിരക്കായിരുന്നുഓടിയെത്തുമ്പോഴേക്കും കർട്ടൺ വീണിരുന്നു. വൈകിയെത്തി അച്ഛൻ അവനെ പറ്റിച്ചു .’അച്ഛൻ എന്റെ ഡാൻസ് കണ്ടിരുന്നോ? ‘ എന്ന അവന്റെ ചോദ്യത്തിന് നുണ പറയാൻ കഴിഞ്ഞില്ല.പക്ഷെ, ആ ഉത്തരം അവനിലുണ്ടാക്കിയത് അച്ഛൻ ഏതു നിമിഷവും കള്ളം പറയാം, ഏത് സമയവും പറ്റിക്കാം എന്ന മുൻവിധിയും.ഇനി നീ, യു.കെ.ജി യിലാണ്.എൽ.കെ.ജിക്കാരനായി നിന്നെയിനി ഒരു സ്റ്റേജിലും അച്ഛന് കാണാനാവില്ല, ആ വേഷത്തിൽ നിന്റെ ഡാൻസ് ആസ്വദിക്കാനാവില്ല.അതെന്റെ നഷ്ടമാണ്. എങ്കിലും പ്രിയപ്പെട്ട മകനെ, ഇനി വെറുംവാക്കാൽ ഈ അച്ഛൻ നിന്നെ പറ്റിക്കില്ല. കുട്ടിയല്ലേ എന്ന കുറച്ചുകാണലിൽ ഒരു പൊളിവചനവും അച്ഛനിൽ നിന്നുണ്ടാവില്ല. ജോണിയുടെ പാട്ട് പാടി ‘ടെല്ലിങ് ലൈസി’ലൂടെ നീ അച്ഛനെ പറ്റിക്കൂ, അച്ഛൻ തോറ്റു കൊണ്ടേയിരിക്കാം. മാപ്പ്. വിവേക് മുഴക്കുന്ന്.