രാഷ്ട്രീയമല്ല ജീവിതം ,ഐശ്വര്യറായ്‌ക്കെതിരെ പ്രതിഷേധട്രോൾ : ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്.

ഐശ്വര്യ റായ്‌ക്കെതിരെയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സിറ്റ് പോൾ ഏറെ ചർച്ചയാകുന്ന സഹചര്യത്തിലാണ് ഐശ്വര്യറായിയുടെ ട്രോളുകൾ വന്നത്.ഐശ്വര്യറായിയുടെ ഫോട്ടോസോപ്പമാണ് ട്രോളുകൾ വന്നത്.രാഷ്ട്രീയമല്ല ജീവിതം എന്ന തലക്കെട്ടോടെയാണ് ട്രോളുകൾ വിവേക് ഒബ്‌റോയ് പങ്ക് വെച്ചത്.എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.ദേശിയ വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.ബോളിവുഡിൽ നിന്ന് ഉൾപ്പെടെയുള്ള പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയുകയും ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന ട്വീറ്റ് ആയത് കൊണ്ട് തന്നെ എല്ലാവരെയും ചൊടിപ്പിക്കാൻ കാരണമായി.വിവേക് ഒബ്‌റോയ്‌ക്കെതിരെ നിരവധി കമ്മെന്റുകളാണ് വന്നത്. സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി. വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമർശനങ്ങളാണ് ട്വിറ്റർ പോസ്റ്റിന് ലഭിച്ചിരുന്നു.

Scroll to Top