നിനക്ക് എന്നോടൊപ്പം നടക്കാൻ ആഗ്രഹമുണ്ടോ?’ ;ആകാശത്ത് വെച്ച് പ്രണയാഭ്യർത്ഥന !! വൈറൽ വിഡിയോ

ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹഭ്യർത്ഥനയുടെയും,സേവ് ദ ഡേറ്റ്ന്റെയും തുടങ്ങി പല വിധത്തിലുള്ള വിഡിയോയകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അത്തരത്തില്‍ ആകാശത്ത് വച്ചൊരു വിവാഹഭ്യർത്ഥനയാണ് വൈറലാകുന്നത്.എയർ ഇന്ത്യ പങ്കുവച്ച വീഡിയോയാണ് നിമിഷനേരം കൊണ്ട് വൈറലായത്.

ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ നടന്ന പ്രണയഭ്യർത്ഥനയാണ് വൈറലായത്.വിമാനത്തിനുള്ളിൽ യുവാവ് മോതിരവുമായി പ്രതിശ്രുത വധുവിനടുത്തെത്തുകയായിരുന്നു.’എനിക്ക് എന്നേക്കുമായി നടക്കാം, നിങ്ങളോടൊപ്പം ഒരു മൈൽ, നിനക്ക് എന്നോടൊപ്പം നടക്കാൻ ആഗ്രഹമുണ്ടോ?’ എന്നെഴുതിയ പിങ്ക് ബാനറുമായി യുവാവ് വരുന്നതും മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യുന്നതും വിഡിയോയില്‍ കാണാം.

Scroll to Top