ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ചേർത്തുനിന്ന് ചിത്രമെടുത്തത് ഇപ്പോളും മനസ്സിൽ മായാതെ നിൽക്കുന്നു ; വൈശാഖിന് ആ ദരാ ഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ !!!

എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു പൂഞ്ചിൽ ഭീ കരരുമായുള്ള ഏ റ്റുമുട്ടലിനിടെ വീ രമൃ ത്യു വരിച്ച വൈശാഖ് എന്ന സൈനികൻ. നിരവധി ആളുകളാണ് വൈശാഖിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാലും വൈശാഖിന് ആ ദരാഞ്ജലികൾ അർപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.കുറിപ്പിന്റെ പൂർണരൂപം :

കാശ്മീരിൽ ഭീ കരരോട് ഏറ്റുമുട്ടി വീ രമൃ ത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീ വ്രവേ ദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീ വൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആ ദരാ ഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു – മോഹൻലാൽ കുറിച്ചു.

Scroll to Top