വെറും 24 വയസ്സുള്ള നിന്റെ പ്രായത്തിൽ ഉള്ളവർ pubg കളിച്ചും, insta യിൽ സെൽഫിയിട്ടും ജീവിതം ആഘോഷിക്കുമ്പോൾ നീ ജനിച്ച മണ്ണിന്റെ കാവൽക്കാരനായി !!! കുറിപ്പ്

പൂഞ്ചിൽ ഭീ കരരുമായുള്ള ഏ റ്റുമുട്ടലിനിടെ വീ രമൃ ത്യു വരിച്ച വൈശാഖ് എന്ന സൈനികൻ വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൃ തശ രീരം ജന്മനാട്ടിൽ എത്തിച്ചത്. ആയിരങ്ങളാണ് തങ്ങളുടെ രാജ്യത്തിന് വേണ്ടി ജീവൻ വെ ടിഞ്ഞ ധീരജ വാനെ കാണാൻ എത്തിയത്. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള കുറിപ്പ് പങ്കുവക്കുകയാണ് ശിവ. കുറിപ്പിന്റെ പൂർണരൂപം :

പ്രിയ അനിയാ അക്കു ( വൈശാഖ്) നിന്നെ യാത്ര അയക്കാൻ ഞാനും എത്തിയിരുന്നു ….വെറും 24 വയസ്സ് പ്രായം മാത്രമുള്ള നീ …… നിന്റെ പ്രായത്തിൽ ഉള്ളവർ pubg കളിച്ചും … insta യിൽ സെൽഫിയിട്ടും …trip പോയും ജീവിതം ആഘോഷിക്കുമ്പോൾ … നീ ജനിച്ച മണ്ണിന്റെ കാവൽക്കാരനായി കാടും മലയും കയറി ഇറങ്ങി …..നിന്റെ പ്രായത്തിൽ ഉള്ളവർ two wheeler സ്പീഡിൽ ഓടിച്ച് മ രണത്തെ പുൽകുമ്പോൾ .. പ്രണയ പകയോടെ സഹപാഠിയുടെ കഴു ത്ത റക്കുമ്പോൾ …. നീ നാടിനു വേണ്ടി മഞ്ഞിലും ചൂടിലും നാടിന് കാവൽ നിൽക്കുകയായിരുന്നു ….. നിന്നെ വഹിച്ചുള്ള വാഹന നിര കടന്നു പോകുമ്പോൾ …. റോഡിന്റെ ഇരു വശങ്ങളിൽ നിന്ന ഒരോ അമ്മമാരുടെയും കണ്ണ് നിറഞ്ഞിരുന്നു …നീ എത്തിയപ്പോൾ അവർ കൈ കൂപ്പി … നീ ഓടി കളിച്ച സ്കൂളിൽ നിന്നെയും വഹിച്ച് ഞങ്ങൾ നടക്കുമ്പോൾ കാലിൽ ഒരു വിറയൽ അനുഭവപ്പെട്ടു … ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു അവിടെ നിനക്കായി അവർ ഒരു മനസ്സോടെ ജയ് വിളിച്ചു …. നീ പഠിച്ച ക്ലാസ് റൂമിൽ കുറച്ച് നേരം നീ ഉണ്ടായിരുന്നു ….

ഒരു പാട് പേർ പുഷ്പങ്ങളുമായി നിന്നെ കണ്ട് പോയി …. നിന്റെ വീട് … സ്വപ്നങ്ങൾ കൊണ്ട് പണിത നിന്റെ മാത്രം വീട് …. പ്രിയ സഖിയുടെ കൈ പിടിച്ച് നീ കയറേണ്ടിയിരുന്ന വീട് നിന്റെ കുട്ടികൾ ഓടി കളിക്കേണ്ട വീട് … അത് മൂകമായിരുന്നു…. നിനക്കുള്ള അവസാന സല്യൂട്ടും തന്ന് നിന്നെ പുതപ്പിച്ച ദേശിയ പതാകയും നിൻറെ യൂണിഫോമും അമ്മയ്ക്ക് കൈ മാറുമ്പോൾ നെഞ്ച് പൊ ട്ടി കരഞ്ഞ് കൊണ്ട് അമ്മ അതിൽ കണ്ണീരിൽ കുതിർന്ന് ഒരു പാട് ചും ബിച്ചു . നിന്റെ അനിയത്തി ഒച്ചത്തിൽ അണ്ണാ എന്ന് വിളിക്കുന്നുണ്ടായിരുന്നു :: എല്ലാം അടക്കി പിടിച്ച് അച്ഛൻ ക ണ്ണീർ വാർക്കുന്നുണ്ടായിരുന്നു …. നിനക്കുള്ള ആചാരവെ ടി മുഴങ്ങിയപ്പോൾ നാട്ടുകാർ പലരും ഞെട്ടി വിറക്കുന്നുണ്ടായിരുന്നു …. അപ്പോൾ നീ ഈ പ്രയത്തിൽ എന്തെല്ലാം അനുഭവിച്ചിരിക്കണം … സ്വർഗം നിനക്കാണ് അനിയാ …. ഹൂറികളും …. പുഴകളും ഇല്ലാത്ത യഥാർത്ഥ സ്വർഗം .. നിന്നെ പുൽകിയ അ ഗ്നി നാളങ്ങളെ ഒരു നിമിഷം നോക്കി നിന്ന് അവിടുന്ന് നിറഞ്ഞ കണ്ണോടെ ഞാനും ഇറങ്ങി

Scroll to Top