മമ്മുക്കയും ലാലേട്ടനും ഒരുമിച്ച് പങ്കെടുത്ത വിവാഹ സത്കാരഫോട്ടോസ് വൈറൽ.

താരരാജാക്കന്മാർ ഒന്നിച്ച് ഒരു വേദിയിൽ എത്തുക എന്ന് പറഞ്ഞാൽ ആരാധകർക്ക് വേറേ ഒന്നും തന്നെ വേണ്ട.മലയാളസിനിമയുടെ സ്വകാര്യഅഹങ്കാരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമാണ് വിവാഹ സത്കാരചടങ്ങുകൾക്ക് എത്തിയത്.നിർമാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ സത്കാര ചടങ്ങുകൾക്കാണ് ഇരുവരും എത്തിയത്.മോഹൻലാൽ ഭാര്യ സുചിത്രക്കൊപ്പമാണ് പങ്കെടുത്തത്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

മമ്മുക്ക വെള്ള ഷർട്ടും മുണ്ടും ലാലേട്ടൻ വെള്ള ഷർട്ടും ജീൻസും ഇട്ടാണ് സത്കാരചടങ്ങുകളിൽ തിളങ്ങിയത്.പരസ്പരം സൗഹൃദം പങ്കിട്ടും തമാശകൾ പറഞ്ഞും സദസ്സിൽ ഇരിക്കുകയായിരുന്നു സൂപ്പർസ്റ്റാറുകൾ. ഇതുവരെ 50 ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള ഒരു അതിഥി കൂടി ആണ് മമ്മൂട്ടി. ഏറ്റവും ഒടുവിലായി തീയേറ്ററുകളിലെത്തിയ ഒടിയൻ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒടിയനിൽ ശബ്ദ സാന്നിധ്യമായായിരുന്നു മമ്മൂട്ടിയുടേത്.സന്തോഷ് ടി കുരുവിളയാണ് കൂടുതൽ ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്.മലയാള സിനിമനടിമാരായ അപർണ,നമിത എന്നിവരും ഈ ചടങ്ങിൽ എത്തിയിരുന്നു.
WEDDING PHOTOS

WEDDING PHOTOS

WEDDING PHOTOS

Scroll to Top