വീണ്ടും റൗഡി ബേബി ലിപ്പ് ഡപ്പ് തരംഗം. വൈറൽ വീഡിയോ

നാടെങ്ങും റൗഡി ബേബി തരംഗം ആണ് , അടുത്തിടെ ഈ പാട്ടിനോളം ഹിറ്റായ മറ്റൊരു പാട്ടുണ്ടെന്ന് തോന്നുന്നില്ല.മാരി 2 വിൽ ധനുഷും സായി പല്ലവിയും ഒന്നിച്ചഭിനയിച്ച ഗാനരംഗം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. അതുപോലെ നിമിഷങ്ങൾകൊണ്ട് ഒരു കല്യാണ വീഡിയോ വൈറലായി മാറി , അതിന് പിന്നിൽ രസകരമായ ഒരു കഥയുമുണ്ട്മാ.രി 2 വിൽ ധനുഷിനെ വെല്ലുന്ന സായിയുടെ പ്രകടനം കണ്ട് നിങ്ങളിതെന്തൊരു ഡാൻസ് ആണെന്ന് അറിയാതെ ചോദിച്ചുപോയെങ്കിൽ , ഈ വീഡിയോ കണ്ടവർ കല്യാണ പെണ്ണ് കൊള്ളാല്ലോ , എന്തൊരു എനർജിയും ഡാൻസുമാണിതെന്ന് ചോദിച്ചു പോകും എന്നതിൽ തർക്കമില്ല.സോഷ്യൽ മീഡിയയിൽ ട്രെൻഡായ ‘റൗഡി ബേബി’യ്ക്ക്, പലരും ചുവടുവച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങൾ പുറത്തിറക്കാൻ തുടങ്ങി. സെലിബ്രിറ്റികൾ പോലും റൗഡി ബേബിക്ക് ഡാൻസ് സ്റ്റെപ്പ് വച്ചു. , ഈ തരംഗത്തിന്റ ഭാഗമാകാൻ കല്യാണ വിഡിയോസും എത്തി ., പോസ്റ്റ് വെഡിങ് , പ്രീ വെഡിങ് വിഡിയോസിലെല്ലാം പെണ്ണും ചെക്കനും ബന്ധുക്കാരും തകർത്ത് അഭിനയിക്കാറുമുണ്ട് ., വിവാഹദിനത്തിലും തലേന്നും , ഔട്ട്ഡോറിലുമായി ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയാണു വിഡിയോസ് ഒരുക്കുന്നത് .

അതിൽ നിന്നൊക്ക വ്യത്യസ്ഥമാണ് മലയാളികളുടെ സ്വന്തം റൗഡി ബേബി ആയി മാറാൻ പോകുന്ന ഈ കല്യാണ വീഡിയോ ക്ക് ഉള്ളത്.
കല്യാണ ദിവസം ചെക്കനും പെണ്ണിനും ഒന്നിനും സമയം കിട്ടാറില്ല , എങ്കിലും ഫോട്ടോയ്ക്കും വിഡിയോയ്ക്കും ഇത്തിരി സമയം മാറ്റി വെയ്ക്കാറുമുണ്ട് , എന്നാൽ യാതൊരു പ്ലാനിങ്ങും ഇല്ലാതെ ചിത്രീകരിച്ച ഈ വിഡിയോയിൽ റിയൽ താരം കല്യാണ പെണ്ണാണ് , പെൺകുട്ടിയുടെ സിംഗിൾ ഷോട്ട് എടുക്കുന്നതിനിടയിൽ , വിവാഹ വേദിയിൽ കല്യാണ കച്ചേരിക്ക് എത്തിയവർ , വാദ്യമേളങ്ങളിൽ താളം പിടിച്ചു , അതിപ്പുറത്തെ ഗ്രീൻ റൂമിൽ ഇരുന്ന വധു കേട്ടതും പരിസരം നോക്കാതെ , ഡാൻസ് സ്റ്റെപ് ഇട്ടു.അപ്പോഴാണ് picsland വെഡ്‌ഡിങ് ടീമിന് തോന്നിയത് , ഇത്രയും എനെർജിറ്റിക് ആയ , പാട്ടിൽ അലിഞ്ഞു നൃത്തo ചെയ്യുന്ന പെൺകുട്ടിയെ കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചാലോ എന്ന് , അത് പെൺകുട്ടിയോട് പറഞ്ഞപ്പോൾ അവൾക്ക് ആയിരം വട്ടം സമ്മതം , അങ്ങനെ തിരക്കുപിടിച്ചുള്ള കല്യാണ ദിവസം തന്നെ ഇഷ്ട്ടപ്പെട്ട പാട്ട് ഫോണിൽ പ്ലേ ചെയ്ത് , പല ഭാഗങ്ങളായി ഷൂട്ട് ചെയ്തു.

ഈ പാട്ടിന്റെ ഏറിയ പങ്കും വിവാഹ ദിവസം തന്നെ ഷൂട്ട് ചെയ്തു , പോരായ്മ ഉണ്ടേൽ പരിഹരിക്കാൻ പോസ്റ്റ് വെഡിങ് ഷൂട്ടിലും ഉൾപ്പെടുത്തി.ഇതിന്റെ റിസൾട്ട് ‘ വീണ്ടും ഒരു റൗഡി ബേബി ലിപ്പ് ഡപ്പ് തരംഗം.തിരുവനന്തപുരം സ്വദേശി അശ്വതി , കോഴിക്കോടുകാരനായ അക്ഷയ് എന്നിവരുടെ വിവാഹത്തിനാണു റൗഡി ബേബിയുടെ പുത്തൻ എൻട്രി. തൃശൂർ ചാലക്കുടിയിൽ ഉള്ള പിക്‌സ് ലാൻഡ് വെഡ്ഡിങ്സ് ആണ് ഈ വൈറൽ വിഡിയോയുടെ സൃഷ്ടാക്കൾ.എന്തായാലും പരീക്ഷണങ്ങളും വെറൈറ്റികളും ഏറെ കണ്ട കല്യാണ വിഡിയോയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് ‘റൗഡി ബേബി ലിപ്പ് ഡപ്പ് ’ വെഡ്ഡിങ് വിഡിയോ.

VIDEO

Scroll to Top