കോവിഡ് വ്യാപനത്തെതുടർന്ന് അടുത്ത മാസം നടത്താനിരുന്ന സഹോദരിമാരുടെ വിവാഹം മാറ്റിവെച്ചു.

കൊറോണ എന്ന മഹാമാരിയെ തുരത്തിയോടിക്കാനാണ് ലോകജനത ശ്രമിക്കുന്നത്.കൊറോണ കവർന്നെടുത്തത് 20000 ത്തിലേറെ ജനജീവിതങ്ങൾ.സമൂഹകൂട്ടങ്ങളെ ഇല്ലാതാക്കുകയാണ് ഇതിലെ പ്രധാനം പരിഹാരം.അതിനായി കേരള സർക്കാർ ശ്രമിക്കുന്നു.ഈ അവസരത്തിൽ മക്കളുടെ വിവാഹം മാറ്റിവെക്കുകയാണ് ഒരമ്മ.രാമദേവിയുടെ നാല് ഇരട്ടപെണ്മക്കളുടെ വിവാഹമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുന്നത്അടുത്ത മാസം 26ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നാലുപേരുടെയും വിവാഹം ഒരുമിച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.വരൻമാരിൽ മൂന്നുപേരും വിദേശത്താണ്. രണ്ടുപേർ ഒമാനിലും ഒരാൾ കുവൈറ്റിലും. ഇവർക്ക് വരാൻ പറ്റാത്ത സാഹചര്യമാണുള്ളത്.പോത്തൻകാട് സ്വദേശികളാണ് ഇവർ.

1995 നവംബർ 19 നാണ് രമാദേവിക്ക് കന്നി പ്രസവത്തിൽ അഞ്ചു പൊന്നോമനകളാണ് പിറന്നത്. എസ്എടി ആശുപത്രിയിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിടുക്കന്മാരായ കുഞ്ഞുങ്ങൾ പുറത്തുവന്നത്. നാലു പെൺകുഞ്ഞും ഒപ്പം ഒരാൺകുട്ടിയും. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരിട്ടു.പഞ്ചരത്നങ്ങളുടെ ഒമ്പതാം വയസ്സിലാണ് അച്ഛൻ പ്രേമകുമാറിന്റെ അപ്രതീക്ഷിത മരണം. ഇതോടെ അമ്മയും കുഞ്ഞുമക്കളും തനിച്ചായി. അക്കാലത്ത് കടുത്ത ഹൃദ്രോഗ ബാധിതയായിരുന്നു രമാദേവി. പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി രമാദേവി പിന്നീട് ജീവിച്ചത് മക്കൾക്ക് വേണ്ടി മാത്രമാണ്.

കുടുംബത്തിന്റെ അരക്ഷിതാവസ്ഥയിൽ താങ്ങായി മാറിയത് കേരള സർക്കാരും.രമാദേവിയ്ക്ക് സർക്കാർ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചു.നിലവിൽ സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ബിൽ കളക്ടറായി ജോലി നോക്കുകയാണ് രമാദേവി.24 വയസിൽ ഈ കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി.ഈ അമ്മയ്ക്ക് മക്കളുടെ വിവാഹം മാറ്റിവയ്ക്കുന്നതിലല്ല വിഷമം കൊറോണ മൂലം ജനം അനുഭവിക്കുന്ന ദുരിതമാണ്. ഈ ദുരിതകാലം എത്രയും വേഗം അവസാനിക്കട്ടെ എന്നാണ് ഈ അമ്മയുടെ പ്രാർഥന.നമുക്ക് ഒരു നല്ല നാളേക്കായി പ്രാർത്ഥിക്കാം

Scroll to Top