വിവാഹ വേദിയിലൂടെ നടക്കുമ്പോൾ മുന്നിലെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് വധുവും വരനും ; വൈറൽ വിഡിയോ !!

വിവാഹ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത് . പഞ്ചാബിലെ ഒരു വിവാഹവേളയിൽ നടന്ന രസകരമായ വിഡിയോ ആണ് എന്നാൽ കുറച്ച് ഗൗരവമുള്ള കാര്യവുമാണ് . വരനും വധുവും വിവാഹ ഘോഷയാത്രയിൽ നടന്ന് വരികയാണ്. പെട്ടെന്ന് വധു ഞെട്ടിത്തരിച്ച് വാ പൊത്തുന്നു, ഇതാണ് വിഡിയോയിൽ കാണുന്നത്. വേദിയിലുള്ള ആളുകൾ എല്ലാം ആശ്ചര്യത്തോടെ നോക്കുകയാണ്. പിന്നാലെ വരനും. മുന്നിൽ എന്തോ കണ്ട് പേടിച്ചാണ് ഇരുവരും നിന്നത്. ഇവരുവരും നടന്ന് വരുന്നത് കർത്തിക്കൊണ്ടിരുന്ന വിവാഹഫോട്ടോഗ്രാഫർ പിന്നിലുള്ള നീന്തൽ കുളത്തിൽ വീണതാണ് സംഭവം. കൂടെയുണ്ടായിരുന്നയാൾ ഇയാളെ വേഗം തന്നെ വലിച്ച് കരയ്ക്ക് കയറ്റി.ഫോട്ടോഗ്രാഫർക്ക് പരുക്കൊന്നും പറ്റിയിട്ടില്ല.പിന്നീട് എല്ലാരും ചിരിക്കുന്നുണ്ട്. ഈ വിഡിയോ ഇൻസ്റാഗ്രാമിലോടെയാണ് വൈറലായത്.

Scroll to Top