ഇന്ന് വിവാഹം എന്നുപറഞ്ഞാൽ ഒരു ആഡംബര കാഴ്ച്ച തന്നെയാണ്. അങ്ങെനെയുള്ള ഈ കാലഘട്ടത്തിൽ ലക്ഷബ്ദീയ ത്വരീകത് എന്ന കമ്മിറ്റി മാതൃകയായത്.കല്ല്യാണകാര്യത്തിൽ ഒരു മത്‌സരം തന്നെയാണ് നടക്കുന്നത്.

കൊടുവള്ളിയിൽ നടന്ന സമൂഹവിവാഹത്തിൽ 93 കല്യാണങ്ങളാണ് ഒറ്റപന്തലിൽ നടന്നത്.കിഴക്കോത്ത് പുത്തൻവീട് തറവാട് മുറ്റത്തായിരുന്നു കല്ല്യാണങ്ങൾ നടന്നത്. തറവാട്ടിലെ വലിയപന്തലിൽ കാരണവരായ ഷാഹുൽ ഹമീദിന്റെ മകനും ആ കുടുംബത്തിലെ പതിനാല് പേർ ഉൾപ്പെടെയാണ് കല്ല്യാണം നടന്നത്. 1988 ൽ വിവാഹിതരായ പതിനഞ്ച്‌ ദമ്പതികളുടെ മക്കളും ഈ പന്തലിൽ തന്നെ പുതിയ ജീവിതം ആരംഭിച്ചു.

നിരവധി പ്രമുഖരുടെ സാന്നിധ്യം ഈ സമൂഹവിവാഹത്തെ മോടിപിടിപ്പിച്ചു. ദമ്പതികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചത് കഴഞ്ഞ സമൂഹവിവാഹത്തിലെ ദമ്പതികളാണ്.ജാതിഭേദം ഇല്ലാതെയാണ് ആ നാട്ടിലെ എല്ലാവരും സമൂഹവിവാഹത്തിൽ പങ്കെടുത്തത്.

ദരിദ്രർ എന്നോ സമ്പന്നർ എന്നോ ഒന്നുംഇല്ലാതെയാണ് വിവാഹങ്ങൾ നടന്നത്. സമ്പന്നർ ആയ കുടുംബങ്ങളിലെ കുട്ടികളുടെ കല്ല്യാണവും ഈ സമൂഹവിവാഹത്തിൽ നടന്നു.പാവപ്പെട്ടവരുടെ സന്തോഷങ്ങളെ കണ്ടെത്തി അതിന് കൂട്ടുനിൽക്കുകയാണ് ലക്ഷബ്ദീയ ത്വരീകത് എന്ന കമ്മിറ്റി ചെയ്തത്. ഇവർ ചെയ്ത ഈ പുണ്യപ്രവർത്തിയെ നമുക്കെല്ലാവർക്കും പ്രോത്സാഹിപ്പിക്കാം.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management