മരുഭൂമിയിൽ ചുട്ട്പൊള്ളുന്ന വെയിലത്ത് 120 സ്പീഡിൽ പോകുന്ന വണ്ടികൾ മാത്രം,താങ്ങായത് ട്രാഫിക് പോലീസ് യാസിം.

സോഷ്യൽ മീഡിയയിൽ പോലീസുകാർ ചെയ്യുന്ന സഹായങ്ങൾ വൈറലാകാറുണ്ട്.പലതരത്തിലുള്ള വാർത്തകളും നാം കാണാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് യുവാവിന്റെ വൈറൽ കുറിപ്പാണ്.മരുഭൂമിയിൽ ചുട്ട്പോളുന്ന വെയിലത്ത് 120 സ്പീഡിൽ പോകുന്ന വണ്ടികൾ മാത്രം,താങ്ങായത് ട്രാഫിക് പോലീസ് യാസിം എന്നയാൾ മാത്രം.കുറിപ്പ് ഇങ്ങനെ,മറക്കാൻ കഴിയാത്തതും ഓർക്കാൻ മടിക്കുന്നതുമായ ദിനം 5/8/2019.ആദ്യമായി സൗദിട്രാഫിക്കിൽ ജോലി ചെയ്യുന്ന യാസിം എന്ന ഈ പൗരന് പടച്ചവൻ അർഹമായ പ്രതിഫലത്തെ നൽകേട്ടേ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.പതിവിലും കൂടുതൽ സാധനങ്ങളുമായാണ് ഇന്ന് ദമ്മാമിൽ നിന്നു തിരിച്ചത് പെരുനാൾ കച്ചവടമല്ലേ. കസ്റ്റമറിന്റെ നിർത്താതെയുള്ള വിളി കാരണം കുറച്ചു സ്പീഡിലും ആയിരുന്നു വണ്ടി 𒔪െട്ടന്നാണ് പിറകുവശത്തെയ് ടയർ പൊട്ടിത്തെറിച്ചത്.

അല്ലാഹുവിന്റെയ് അനുഗ്രഹത്താൽ വലിയ അപകടം ഒഴിഞ്ഞുപോയി അൽഹംദുലില്ല.ചുട്ടു പൊള്ളുന്ന ചൂടും അമിതഭാരവും ആകണം വലിയ പഴക്കമില്ലാത്ത ടയർ പൊട്ടിത്തെറിച്ചത് .പറഞ്ഞ് വന്നത് അതല്ല ഇവുടുത്തെ പോലീസിന്റെ മഹാ മനസ്കതയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ ഒറ്റയ്ക്ക് അമിതഭാരമുള്ള വണ്ടിയിൽ സ്റ്റെപ്പിനി പിടിപ്പിക്കാൻ പെട്ടപാട് 120 സ്പീഡിൽ പായുന്ന വണ്ടികൾ മാത്രം.ചുടിന്റെ തീഷ്ണത കൊണ്ടാകണം ശരീരം കുഴഞ്ഞതിനാൽ ഭാരമേറിയ വണ്ടി ജാക്കി വെച്ചിട്ടും പൊങ്ങുന്നില്ല.തവക്കൽ ചെയ്ത് വീണ്ടും പരിശ്രെമിച്ചു.രക്ഷയില്ല തല കറങ്ങുന്നതുപോലെ അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ വെള്ളതിന്റെ വില നല്ലവണ്ണം പഠിച്ചു മരുഭൂമിയിൽ എവിടേ കിട്ടാൻ.120 സ്പീഡിൽ സ്‌പീഡ് ട്രാക്കിലൂടെ പോയ പോലീസ്‌വണ്ടി കുറച്ചു ദുരം പോയി തിരിച്ചു വരുന്നു.

ആദ്യം കരുതി മുക്കാലാഫ (fine) ആയെന്നു.സലാം പറഞ്ഞ് ആദ്യം ചെയ്തത് വണ്ടിയിൽ നിന്ന് ഒരു കുപ്പി വെള്ളം എനിക്കുനേരെനീട്ടി.മനുഷ്യത്തയതിന്റെയ് സംസ്കാരം 𒔕ാര്യം പറഞ്ഞു പിന്നേ ഒരുമണിക്കൂർ അവന്റേതായിരുന്നു ഞാൻ വെറും ഹെൽപ്പർ.വണ്ടിയിലെ ട്യൂൽസ് വണ്ടിയിൽ വെച്ചിട്ട് അവെന്റെയ് പേര് പറഞ്ഞിട്ടു പറഞ്ഞു എനിക്ക് നിന്റെ ദുആ മാത്രം മതീന്ന്.നമ്പറും തന്നു അവൻ പോകുമ്പോൾ പറയണ്‌ എന്താവശ്യമുണ്ടെകിലും വിളിക്കാൻ.പടച്ചവനെ നീ അദ്ദേഹത്തിന് അർഹമായ പ്രതിഫലം നല്കണേ നാഥാ.آمين.