ഇതെന്താ മഞ്ഞ മത്സ്യകന്യകയോ; മഞ്ഞയില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനൻ!! വൈറൽ ഫോട്ടോസ്

ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം.തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.നിർണായകം ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക അവസാനം അഭിനയിച്ച മലയാളം ചിത്രം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മാളവിക മോഹന്‍. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ വൈറൽ ആണ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. ഒരു മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു മാളവികയുടെ ഫോട്ടോ ഷൂട്ട്.

മത്സ്യകന്യക പക്ഷെ മഞ്ഞ നിറത്തിലാണ് എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.ഹിന്ദിയില്‍ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തില്‍ മാളവികയാണ് നായിക. സിദ്ധാന്ഥ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം നയന്‍താരയെ കുറിച്ച് മാളവിക പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു ചിത്രത്തില്‍ നയന്‍താര ആശുപത്രി സീനില്‍ പോലും മേക്കപ്പ് ഇട്ടാണ് അഭിനയിച്ചത് എന്നായിരുന്നു മാളവിക പറഞ്ഞത്. എന്നാല്‍ നടിയുടെ പേര് പറയാതെ ആയിരുന്നു ഇക്കാര്യം മാളവിക സംസാരിച്ചത്. പിന്നാലെ കഴിഞ്ഞദിവസം ഇതിനു മറുപടി നല്‍കിക്കൊണ്ട് നയന്‍താരയുംരംഗത്തെത്തി. നയന്‍താരയും മാളവികയുടെ പേര് പറയാതെയാണ് ഇതില്‍ പ്രതികരിച്ചത്.

Scroll to Top