51 വർഷങ്ങൾക്ക് മുൻപ് പഠിച്ച സ്കൂളിലേക്ക് പറന്നിറങ്ങി, കൂട്ടുകാരനെ ജപ്തിയിൽ നിന്നും തിരികെ പിടിച്ചു കയറ്റി യൂസുഫലി.

51 വർഷങ്ങൾക്ക് മുൻപ് താൻ പഠിച്ച കരാഞ്ചിറ സ്‌കൂളിൽ എം .എ യൂസഫലി പറന്നിറങ്ങി കളിക്കൂട്ടുകാർക്കൊപ്പം ഓർമ്മകൾ പങ്കിടാൻ എത്തി യൂസഫലി.അവരുടെ ക ണ്ണീരൊപ്പാനും കൈത്താങ്ങായി. ജപ് തിഭീഷ ണിയിൽ നിന്ന് കൂട്ടുകാരനെ തിരികെ ജീവിതത്തിൽ എത്തിക്കാനുള്ള ഇടപെടൽ നടത്തിയായിരുനു ഇദ്ദേഹത്തിന്റെ മടക്കം.സുകുമാരൻ എന്ന പേരിലുള്ള തന്നോടൊത്ത് ബഞ്ചിൽ ഇരുന്ന് പഠിച്ച സഹപാഠിയ്ക്കാണ് ആശ്വാസമയി ഇദ്ദേഹം എത്തിയത്.അതുപോലെ തന്നെ സ്കൂൾ സന്ദർശിക്കുകയ്യും ഇനിയും വരാമെന്ന് പറഞ്ഞാണ് ഇദ്ദേഹം മടങ്ങിയത്.

ഇതിനിടെ തന്റെ ജീവനക്കാരനോടും അയാളുടെ ഉമ്മയോടും അദ്ദേഹം സംസാരിച്ചു.ആ ഉമ്മയ്ക്ക് യൂസുഫലിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതോടെയാണ് കാണാൻ എത്തിയത് ഉമ്മയ്ക്ക് ഇവൻ പണം അയച്ച് നൽകുന്നുണ്ടോ എന്നാണ് അദ്ദേഹം ആദ്യം തിരക്കിയത്. ഇല്ലെങ്കിൽ എന്നോട് പറയണമെന്നും ‍ഞാൻ നേരിട്ട് പണം ഉമ്മയ്ക്ക് അയച്ചിട്ട് അവന്റെ ശമ്പളത്തിൽ നിന്നും പിടിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അങ്ങനെ പലരോടും ചെയ്യുന്നുണ്ടെന്നും ഉമ്മമാർക്ക് പണം അയക്കാത്തവരെ അങ്ങനെയാണ് നേരിടുന്നതെന്നും യൂസഫലി പറയുന്നു.ഇദ്ദേഹത്തിന്റെ ഈ നല്ല പ്രവർത്തികളെ ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിക്കുന്നത്.

Scroll to Top