പുണ്യറമളാൻ മാസത്തിൽ സിന്ധുവിനും ബീമകണ്ണിനും വീടും സ്ഥലവും നൽകി യൂസഫലി.

നിരവധി സഹായങ്ങളിലൂടെ ജനപ്രീതി നേടിയ നല്ലമനുഷ്യനാണ് യൂസഫലി.കാരുണ്യ പ്രവർത്തങ്ങളിലൂടെ ഒട്ടനവധി പേർക്ക് ജീവശ്വാസമായ വ്യകതി.ഇപ്പോൾ പുണ്യറമളൻ മാസത്തിൽ വീടില്ലാത്ത നിർദ്ധരരായ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരിക്കുന്നു.സിന്ധുവിനും ബീമകണ്ണിനുമാണ് വീടും സ്ഥലവും നൽകിയിരിക്കുന്നത്.27.5 ലക്ഷത്തോളം ആയി ഇരുവീടുകൾക്കും വേണ്ടി.യൂസഫലിക്ക് പകരമായി ലുലു ഗ്രൂപ്പ് ജോയ് ഷഡാനന്ദൻ ആണ് ഇരുവർക്കും വീടിന്റെ രേഖകൾ കൈമാറിയത്.സമൂഹമാധ്യമങ്ങൾ വഴിയാണ് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിന്റെയും മക്കളുടേയും ദുരവസ്ഥ എം.എ. യൂസഫലി അറിയാനിടയായത്. റോഡരികിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയിൽ 17 വയസ്സായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഉണ്ടായിരുന്നില്ല.രാത്രികാലങ്ങളിൽ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി അടിയന്തിരപ്രാധാന്യത്തോടെ ഈ വിഷയത്തിൽ ഇടപെടുകയും അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും 15.5 ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിനായി വാങ്ങി നൽകി. സിന്ധുവിനും മക്കൾക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകൾ കൈമാറി.പരിശുദ്ധ റംസാൻ മാസത്തിൽ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കി. വട്ടിയൂർക്കാവ്, ഇലിപ്പോട് വലിയവിളാകത്ത്‌മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തിൽ പാണയം ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിനുമാണ് റംസാനിലെ പുണ്യം പകർന്ന് എം.എ. യൂസഫലി വീട് നൽകിയത്. ഇരുവീടുകളും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ജോയ് ഷഡാനന്ദൻ കൈമാറി.

സിന്ധുവിനും മക്കൾക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകൾ കൈമാറി.

Scroll to Top