അഹിന്ദുവായ യുവാവിന്റെ കയ്യിൽ ഫുഡ്കൊടുത്തുവിട്ടതിനെ തുടർന്ന് ഓർഡർ റദ്ധാക്കി,അതിനെതിരെയുള്ള സൊമാറ്റോയുടെ മറുപടിയിൽ കയ്യടിച്ച് സൈബർ ലോകം.

മതത്തിൽ പേരിൽ കലഹിക്കുന്ന ആളുകൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ അതിശയമാണ്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒരുകാലത്തോടെ അധീതമായതാണ്.എന്നാൽ അതിന്റെ ചില ബാക്കിപത്രങ്ങൾ ഇന്നും നിലനിൽക്കുന്നു.അതിനുദഹരണമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം.അഹിന്ദുവായ യുവാവിന്റെ കയ്യിൽ ആഹാരം കൊടുത്ത് വിട്ടതിനെ ചൊല്ലിയാണ് പ്രശ്നം.അതുകൊണ്ട് തന്നെ ഓർഡർ ക്യാൻസലാക്കുകയും ചെയ്‌തു.ശേഷം ഉപഭോക്താവിന്‍റെ വിചിത്ര നടപടിക്ക് കമ്പനി നൽകിയ ഉചിത മറുപടി വൈറലാകുന്നു. അമിത് ശുക്ല എന്ന വ്യക്തിയാണ് കമ്പനിയുടെ ട്വിറ്ററിൽ ഭക്ഷണവുമായി അഹിന്ദുവായ ഡെലിവറി ബോയി എത്തിയതിനാൽ ഓർഡർ റദ്ദാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തത്.

‘കമ്പനിയോട് താൻ അഹിന്ദുവിനെ അയക്കരുതെന്ന് പറഞ്ഞിട്ട് അവർ അനുസരിച്ചില്ല. പോരാത്തതിന് എന്റെ പണം തിരികെ തരാൻ കൂട്ടാക്കിയതുമില്ല. എന്നാൽ പണം കിട്ടിയില്ലെങ്കിലും സാരമില്ല, ഈ ഭക്ഷണം എനിക്ക് ആവശ്യമില്ല. അതിന് ആരുടെയും സമ്മതം വേണ്ടല്ലോ.എന്നാണ് ട്വീറ്റിന്റെ പൂർണ്ണരൂപം.‘ഭക്ഷണത്തിന് പ്രത്യേക മതമില്ല. ഭക്ഷണം തന്നെ ഒരു മതമാണ്.ഇങ്ങനെയായിരുന്നു സൊമാറ്റോയുടെ മറുപടി. നിറകയ്യടിയോടെയാണ് സൈബർ ലോകം ഈ മറുപടി ഏറ്റെടുത്തത്. ഇതുപോലെയുള്ള ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്തൂടെ എന്നാണ് മറുപടി വായിച്ചവർ ചോദിക്കുന്നത്.എന്തായലും സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Scroll to Top