മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആലീസ് വിവാഹിതയായി.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആലീസ് വിവാഹിതയായി.പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍.പത്തനംതിട്ടായിലെ സെന്റ് മേരീസ് മലങ്കര കാത്തോലിക് ചർച്ചിൽ വെച്ചായിരുന്നു താലികെട്ട്.ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കലും പങ്കെടുത്തു.അതുപോലെ തന്നെ ഹൽദിയുടെയും റീസെപ്ഷന്റെയും ഫോട്ടോയും എല്ലാം തന്നെ വൈറൽ ആയിരുന്നു. നിരവധി പേരാണ് താരത്തെ ആശംസിച്ച് എത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.

താരത്തിന് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീപദം, കസ്തൂരിമാന്‍, തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ വതരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനപ്രീതി നേടിയ മറ്റ് നിരവധി സീരിയലുകളിലും ആലീസ് തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. നിരവധി ആരാധകരുള്ള താരം അഭിനയരംഗത്ത് എന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്.

VIDEO

Scroll to Top