മലേഷ്യയിൽ ഭർത്താവിനൊപ്പം അവധികാലം ആഘോഷിച്ച് മിയ.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.ലൂക്ക എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരും ആയി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്.ഭർത്താവിന് ഒപ്പം മലേഷ്യയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് പോസ്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top