‘വിമാന യാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; നടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്തു

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ.മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്നു മോശമായി പെരുമാറിയെന്നാണ് ആരോപണം.ദിവ്യപ്രഭയുടെ പരാതിയിൽ പോലീസ് കേസെടുത്തു.സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

വിമാന കമ്പനിയിൽ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതുകൊണ്ട് നടി കൊച്ചി പൊലീസിന് പരാതി നൽകിയത്.. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിൽ ഇരുന്നു മോശമായി പെരുമാറിയെന്നാണ് ദിവ്യപ്രഭയുടെ പരാതി.ഇതിനെ കുറിച്ച് വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയെന്നും ദിവ്യപ്രഭ പരാതിയിൽ പറയുന്നു.

പോലീസിൽ പരാതിപ്പെടാൻ ആണ് എയർ ഇന്ത്യ അധികൃതർ തന്നോട് പറഞ്ഞതെന്നും ദിവ്യപ്രഭ പറയുന്നു. കൊച്ചിയിലെത്തിയ ദിവ്യപ്രഭ പോലീസിൽ പരാതി നൽകി.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

Scroll to Top