ഇ മനുഷ്യൻ ഇത് എന്ത് ഭാവിച്ചാ?? ; പുതിയ ലുക്കിൽ മമ്മൂക്ക

ഇന്ന് സോഷ്യൽ മീഡിയ കീഴടക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രം വന്‍ വിജയത്തോടെ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിയുടെ പുത്തന്‍ സ്റ്റെലിലുള്ള ചിത്രങ്ങളും വിഡിയോയും വിഡിയോയും സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത്.വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന താരം പുത്തൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു.കണ്ണൂർ സ്ക്വാഡിലെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി താടിയൊക്കെ എടുത്ത്, മുടി പറ്റെ വെട്ടി, ഒരു സൺഗ്ലാസും വച്ചിട്ടുണ്ട്.പുതിയ ലുക്ക് ഏതെങ്കിലും ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തിൽ.

ചിത്രത്തിൽ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്.താരത്തിന്റെ ഫോട്ടോയും വിഡിയോയും ഇതിനികം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.മമ്മൂക്കയുടെ പുത്തൻ ലൂക്ക് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ.നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

Scroll to Top