‘മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ ; മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി!!

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് അതിഥി രവി.2014ല്‍ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി അഭിനയ രംഗത്തേക്ക് കടന്നു വന്നത് .2017ല്‍ പുറത്തിറങ്ങിയ ‘അലമാര’ എന്ന ചിത്രത്തൂടെ നായിക വേഷവും കൈകാര്യം ചെയ്തു.മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്ത് വന്ന ട്വല്‍ത്ത് മാന്‍ ആയിരുന്നു അതിഥിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി എത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവിലും അതിഥി ശ്രദ്ധേയമായ കഥാപത്രം കൈകാര്യം ചെയ്തു.

ഇപ്പോഴിത മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അഥിതി.‘ബഷീര്‍, മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് അതിഥി രവി ചിത്രങ്ങൾ പങ്കുവെച്ചത്. ക്യാമറയിൽ മമ്മൂട്ടി തന്നെ എടുത്ത ചിത്രങ്ങളും മമ്മൂട്ടിയും അതിഥിയും ചേർന്ന് ക്യാമറയിൽ സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങളും എല്ലാം അതിഥി രവി പങ്കുവെച്ചിട്ടുണ്ട്. ബഷീർ, നാരായണി എന്നീ ടാഗുകൾ ചേർത്താണ് അതിഥി രവി ചിത്രം പങ്കുവെച്ചത്.

നേരത്തേ ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നാരായണി എന്ന പ്രധാന വേഷത്തില്‍ അതിഥി എത്തിയിരുന്നു. മമ്മൂട്ടി മതിലുകള്‍ എന്ന ചിത്രത്തില്‍ ബഷീര്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. അതിനാലാണ് അഥിതി ഇത്തരത്തിലൊരു അടികുറിപ്പ് മമ്മൂട്ടിയുമായുള്ള ചിത്രത്തിന് നല്‍കിയത്.മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നിസാം ബഷീര്‍ ചിത്രം റോഷോക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍.രതീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്ത് വന്ന ചിത്രം.

Scroll to Top