ഇത്രയും നാടൻ ലുക്കിലാകാൻ അഹാനയ്ക്ക് ആകുമോ, ഹാഫ്സാരിയിൽ സുന്ദരിയായി താരം.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.2021-ൽ ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി ഇറങ്ങിയ ചിത്രം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

അതുപോലെ തന്നെ ഫോട്ടോഗ്രാഫികളും ഏറെ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഹാഫ് സാരിയിൽ അതീവ സുന്ദരി ആയാണ് ഉള്ളത്.

തനി നാടൻ ലുക്കിൽ ആണ് അഹാന ഉള്ളത്.പച്ച കളർ സാരിയിൽ സുന്ദരി ആയുള്ള താരത്തിന്റെ ഡ്രസ്സ്‌ ഡിസൈൻ ചെയ്തിരിക്കുന്നത് അഹം ബൗട്ടിക്കാണ്. അഭിജിത്ത് സനിൽ കസ്തൂരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമല ബ്രഹ്മാനന്ദാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഹാനയെ ഇത്രയും നാടൻ ലുക്കിൽ കണ്ടതിന്റെ ആകാംഷയിലാണ് ആരാധകർ. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top