ഐശ്വര്യ ഇനി സിദ്ധാര്‍ഥിന്റെ ജീവിതപാതി ; പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയായി !! വിഡിയോ

പാടാത്ത പൈങ്കിളിയിൽ പകരക്കാരിയായി എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ ദേവി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ ഐശ്വര്യക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകളും, മറ്റു വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കും ഏറെ താൽപര്യമാണ്.

അടുത്തിടെ താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന വിവരം ഐശ്വര്യ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്.നറുമുകയെ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് ചുവടുകൾ വയ്ക്കുന്ന മനോഹരമായ സേവ് ദ ഡേറ്റ് വീഡിയോയായും പങ്കുവെച്ചിരുന്നു. തമിഴ് വധുവരന്മാരായിട്ടാണ് താരങ്ങൾ വീഡിയോയിലും ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ളതാണ്. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥുമായി ഐശ്വര്യയുടെ വിവാഹം.

വിവാഹദിവസം ഐശ്വര്യ വെറൈറ്റി മീഡിയയ്ക്ക് നൽകിയ വാക്കുകൾ ഇങ്ങനെ, സീരിയലിൽ കുറെ വിവാഹം കഴിഞ്ഞത് കൊണ്ട് വലിയ ടെൻഷൻ ഒന്നുമില്ല. ഷൂട്ടിങ് പോലെയാണ് തോന്നുന്നത്. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം. കോസ്റ്റൂ ചെയ്തിരിക്കുന്നത് കട്ടാക്കടയിൽ ഉള്ള നോവ ഫാഷൻ ബോട്ടിക് ആണ്. ബ്ലൗസിൽ ബാക്ക് ട്രാൻസ്‌പേരെന്റ്റ് വന്നിട്ട് പലക്ക് മോഡൽ ആണ് ചെയ്തിരിക്കുന്നത്.ഐശ്വര്യയെ കാണാൻ അതിസുന്ദരി ആയിട്ടാണ് ഉള്ളത്.താരത്തിന്റെ വിവാഹത്തിന് സീരിയൽ താരങ്ങളും എത്തിയിരുന്നു.അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Scroll to Top