ഗുരുവായൂർ നടയിൽ മകൾക്കൊപ്പം ദിവ്യാഉണ്ണി ; മനോഹരമായ വിഡിയോ പങ്കുവെച്ച് താരം !!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിൽ നടക്കുകയും കളിക്കുകയും ചെയ്യുന്ന ഐശ്വര്യയ്​ക്കൊപ്പമുള്ള മനോഹരമായ ഈ വിഡിയോ സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.അമ്മയുടെ അതേ ചിരിയാണ് കുഞ്ഞാവയ്​ക്ക് ,മകൾ അമ്മയെപ്പോലെ തന്നയാണ് കാണാൻ എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

Scroll to Top