മനുഷ്യനാകണം,പണ്ടേ കളഞ്ഞതാണ്, വിനായകനെതിരെ അഖിൽ മാരാർ.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. വ്യാപക പ്രതിഷേധം ഉയരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. വിനായകന്റെ ലൈവിനു തൊട്ടുപിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് നടൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.

അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു.ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വൻ പ്രതിഷേധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയര്‍ന്നത്. വിനായകൻ ഈ വിഷയത്തിൽ പിന്നീട് പ്രതികരണം ഒന്നും നടത്തിയിട്ടില്ല.ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഖിൽ മാരാർ. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് വിനായകൻ ചെയ്ത തെറ്റിനെ ചൂണ്ടികാട്ടിയത്. ഇദ്ദേഹത്തിന്റെ ഈ ന്യൂസ്‌ സ്ക്രീൻഷോട്ട് പങ്കുവെച്ചു ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.മനുഷ്യനാകണം.മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാണ് ..ഒരോർമപെടുത്തൽ മാത്രം. എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്. വിനായകന് എതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

Scroll to Top