വിവാഹശേഷം ആദ്യമായി സന്തോഷവാർത്ത പങ്കുവെച്ച് എലിന പടിക്കൽ, ആശംസകളുമായി ആരാധകർ.

അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. ഭാര്യ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായാണ് കടന്നു വന്നത്. ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ സാന്നിധ്യം കണ്ടെത്താൻ എലീനയ്ക്ക് കഴിഞ്ഞത് അവളിലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് തന്നെയാണ്.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസിലൂടെ എലീനയുടെ വ്യക്തിത്വത്തെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് എലിനയുടെ ഭർത്താവ്.

ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ ശ്രദ്ധ കേന്ത്രീകരിച്ചിരിക്കുകയാണ്.ഇരുവരും പ്രണയത്തിൽ ആയിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു.പിന്നീട് വീട്ടുകാർ തമ്മിൽ സമ്മതിക്കുകയും വിവാഹം നടത്തുകയും ആയിരുന്നു.വിവാഹ ശേഷവും താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് സോഷ്യൽ മീഡിയയിൽ.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിനെ കുറിച്ചാണ്. പുത്തൻ ഒരു ആഡംബര കാർ വാങ്ങിയ വിവരമാണ് അറിയിക്കുന്നത്. ബി എം ഡബ്ലൂ കാറാണ് അലീന വാങ്ങിയത്.

ബി എം ഡബ്ലൂ പുതിയ സീരിസിലുള്ള 330 ഐ ജി ടി വാഹനത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പുറത്തു വിട്ടു കഴിഞ്ഞു.സിറാമിക് പ്രൊ കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രോഹിത്തിനൊപ്പം അതിസുന്ദരിയായാണ് അലീനയെ കാണാൻ കഴിയുന്നത്.നിരവധി പേരാണ് തരത്തിന് ആശംസകളുമായി എത്തിയത്. ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top