ഹണ്ടിന്റെ ലൊക്കേഷനിൽ ലാലേട്ടന്റെ എലോണിന്റെ വിജയാഘോഷം, കേക്ക് മുറിച്ച് താരങ്ങൾ.

രാജേഷ് ജയരാമൻ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് വഴി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച, ത്രില്ലർ ചിത്രമാണ് എലോൺ.ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്.ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ എത്തുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് നെഗറ്റീവും പോസിറ്റീവും കമ്മെന്റുകൾ എത്തുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ആയ പാലക്കാട്‌ വെച്ച് ആയിരുന്നു കേക്ക് മു റിച്ചത്.പ്രദർശനത്തിനിടെ എലോണിന്‍റെ വിജയം ഹണ്ട് ലൊക്കേഷനിൽ ആലോഷിക്കാൻ തീരുമാനിക്കുകയാണ് നിർമ്മാതാവ് കെ രാധാകൃഷ്ണൻ.
ഭാവനാ അതിഥി രവി. രാഹുൽ മാധവ്. വിനു മോഹൻ ,അജ്മൽ അമീർ, ചന്തു നാഥ് തുടങ്ങിയവർ ആഘോഷത്തില്‍ പങ്കെടുത്തു.ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.

video

Scroll to Top