കാറ്റും മഴയും അവഗണിക്കാതെ അലോഷിചേട്ടന് യാത്രയയപ്പ് നൽകാൻ തടിച്ചുകൂടി ജനങ്ങൾ..

കൊല്ലം ബീച്ചിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ആലോഷ്യസ് അച്ചായന്റെ ആ വയലിൻ മെലഡി കേൾക്കാതെ പോയിട്ടുണ്ടാവില്ല. ഒരു മനുഷ്യൻ എത്രകണ്ടു ജീവിതത്തിൽ ഉന്നതിയിൽ എത്തിച്ചേരാം എന്നും അത്രമേൽ തകർന്നടിഞ്ഞു ഒന്നുമില്ലാതെ തെരുവിൽ അലയേണ്ടി വരുന്നതും ഒരു സിനിമ കഥ പോലെ അലോഷ്യസ് അച്ചായന്റെ ജീവിത കാഴ്ചയിൽ നമ്മുക്ക് കാണാം. ആ വയലിൻ മാന്ത്രികതയ്ക്ക് പ്രണാമം.കഴിഞ്ഞ ദിവസമാണ് അലോഷ്യസ് അന്തരിച്ചത്.കൊല്ലം ബീച്ചിൽ അലോഷിയുടെ മൃതദേഹം കൊല്ലം ബീച്ചിൽ പൊതുദർശനത്തിന് വച്ചു. സംസ്ക്കാര ചടങ്ങുകൾ ഇരവിപുരം സെൻ്റ് ജോൺസ് ചർച്ചിൽ നടന്നു.

അലോഷിയുടെ മൃതദേഹം ബീച്ചിൽ പൊതു ദർശനത്തിന് വെക്കാനുളള തീരുമാനം കൊല്ലം നഗരസഭയുടേതായിരുന്നു.എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. അലോഷിയുടെ മൃതദേഹം ബീച്ചിലൂടെ വലം വെച്ച ശേഷമായിരുന്നു ആംബുലൻസിലേക്ക് കയറ്റിയത്. അവസാനമായി അലോഷിയെ കാണാൻ നിരവധി പേരാണ് ബീച്ചിലെത്തിയത്.കാറ്റും മഴയും ഒന്നും അവഗണിക്കാതെയാണ് ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ എത്തിയത്.ഇതുതന്നെയാണ് ഇദ്ദേഹം ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന് ഉദാഹരണവും.

Scroll to Top