‘കൂളായ സ്വിമ്മിംഗ് പൂളിൽ ചില്ലായി നിൽക്കുന്ന ഞാൻ!! ഹോട്ട് ലുക്കിൽ അമേയ മാത്യു !!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരും പങ്കുവച്ചിരിക്കുകയാണ് അമേയ.

സ്ഥിരം നൽകാറുള്ളത് പോലെ ഒരു കിടിലം ക്യാപ്ഷനും അമേയ അതിന് നൽകിയിട്ടുണ്ട്.“ഹോട്ടായ പകലിൽ നിന്ന് രക്ഷപ്പെടാൻ കൂളായൊരു സ്വിമ്മിംഗ് പൂളിൽ ചില്ലായി നിൽക്കുന്ന ഞാൻ!!..” എന്നായിരുന്നു അമേയ ചിത്രത്തോടൊപ്പം കുറിച്ചത്. അമേയയുടെ ഫോട്ടോസുകൾ ശ്രദ്ധനേടുന്നത് പോലെ രസകരമാണ് മിക്കപ്പോഴും ക്യാപ്ഷനുകളും. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈകുമായി എത്തിയിരിക്കുന്നത്.

Scroll to Top