ട്രെൻഡിങ് കുത്തുപാട്ടിന് സുഹൃത്തിനൊപ്പം ഡാൻസ് കളിച്ച് അമേയ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്

താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴി വെക്കറുണ്ട്. അതിനെല്ലാം കാരണം വസ്ത്രധാരണം തന്നെയാണ്. എന്നാൽ അതൊന്നും തന്നെ അമേയ കാര്യമാക്കാറുമില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.

ട്രെൻഡിങ് ഗാനമായ വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന പാട്ടിനോപ്പമാണ് അമേയയുടെ ഡാൻസ് കളിക്കുന്നത്.സുഹൃത്ത് പ്രിൻസ് വർഗീസും ഒപ്പമുണ്ട്.അവർ അറബിക് കുത്തിൽ ആറാടുകയാണ് സൂർത്തുക്കളെ…’ എന്ന അടിക്കുറിപ്പോടെ അമേയ വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്.കറുപ്പ് ഉടുപ്പിലും പാവാടയിലും എത്തിയ താരത്തിന്റെ ഗ്ലാമർ ലുക്കും ചർച്ചയായിരിക്കുകയാണ്. നൃത്തത്തിന്റെ മേക്കിങ് വിഡിയോയും അമേയ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top