ജീവിതത്തിലെ പുതിയ പരീക്ഷണം; സന്തോഷ വാർത്തയുമായി അമൃത !!കമന്റുമായി ആരാധകർ

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.

മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും അമൃത തന്നെയാണ് പങ്കുവെച്ചത് .ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകൾ അമൃത പങ്കുവച്ചിട്ടുണ്ട്. തെലുങ്ക് നടൻ നാഗചൈതന്യയും ഇതിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ അമൃത പങ്കുവച്ചിരുന്നു. മനസിനും ശരീരത്തിനും ഊർജം പകരുന്നതാണ് തിയറ്റർ വർക്ക് ഷോപ്പുകൾ.

കേരളത്തിൽ ഇതിന് വലിയ പ്രചാരണമുണ്ട്. അമൃത ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പിന്നണി ​ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാൻ കഴിയും എന്നാണ് ചിലർ പറയുന്നത്. മുൻപ് ജയറാമിന്റെ മകൾ ഇത്തരത്തിൽ വർക്ക്ഷോപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

Scroll to Top