പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് തുക അയച്ചു തന്ന മനുഷ്യത്വമുള്ള കലാകാരൻ ; അനീഷ് രവി !!

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു നടൻ ബാലയുടെ ഉണ്ണിമുകുന്ദനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചവർക്കും ജോലി എടുത്തവർക്കും പ്രതിഫലം നൽകിയില്ല എന്നതാണ് ബാലയുടെ വാദം.ഇന്നലെ പ്രസ്സ് മീറ്റിൽ ബാലയ്ക്കും എൽദോയ്ക്കും ക്യാഷ് നൽകിയതിന്റെ തെളിവ് കാണിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഉണ്ണി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.അത് കണ്ടപ്പോൾ നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഈ വിഷയത്തില്‍ നടന്‍ അനീഷ് രവിയും തന്റെ അനുഭവം പറഞ്ഞ് എത്തിയിരിക്കുകയാണ്.കുറിപ്പിന്റെ പൂര്ണരൂപം :

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..!സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷൻറെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ് പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..!

മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് …പിന്നെന്താണ് …?ഈ കേൾക്കുന്നതെന്ന്‌ ചോദിച്ചാൽ അറിയില്ല !!!ഒന്ന് കൂടി ..!തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് …!ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..!അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

Scroll to Top