‘ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിന് നന്ദി’; വിവാഹവാര്‍ഷികദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അനൂപ് മേനോന്‍!!

നടനായും സംവിധായകനായും ശ്രദ്ധേയനായ താരമാണ് നടന്‍ അനൂപ് മേനോന്‍.ഭാര്യ ഷേമയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് താരം.താരത്തിന്റെ എട്ടാം വിവാഹവാര്‍ഷികമാണ്. ഷേമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പോടെയാണ് അനൂപ് മേനോന്‍ ആശംസ അറിയിച്ചത്.2014 ഡിസംബര്‍ 27നാണ് അനൂപ് മേനോനും ഷമയും വിവാഹിതരായത്.

‘വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന എല്ലാവരോടും നന്ദി പറയുന്നു. എന്റെ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലൊരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റ സാഹസികയാത്രകളില്‍ സഹയാത്രികയായതിന്, പ്രിയേ നിനക്ക് ഒരുപാട് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണിയാല്‍ തീരാത്ത യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഇതിലെല്ലാം അപ്പുറം എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന് ഒരുപാടൊരുപാട് സ്‌നേഹം.’-അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Scroll to Top