നടി അപൂർവാ ബോസ് വിവാഹിതയായി; രജിസ്റ്റർ വിവാഹം നടത്തി താരം !! ഫോട്ടോസ്

നടി അപൂർവ ബോസ് വിവാഹിതയായി. ധിമൻ തലപത്രയാണ് വരൻ. റജിസ്റ്റർ വിവാഹം ആയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചുവെച്ചുകൊണ്ട് അപൂർവ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലര്‍വാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായി.“നിയമപരമായി പരസ്പരം കുടുങ്ങി..”, എന്ന രസകരമായ ക്യാപ്ഷനോടെയാണ് അപൂർവ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചുവെച്ചുകൊണ്ട് അപൂർവ വിവാഹം റജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചത്.വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹാഘോഷം നടത്താനാണ് പദ്ധതി.അപൂര്‍വയുടെ അടുത്ത സുഹൃത്താണ് ധിമന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.

ഇന്റർനാഷണൽ ലോയിൽ ‘ബിരുദാനന്തര ബിരുദം’ പൂർത്തിയാക്കിയ ശേഷം യു.എനിൽ അപൂർവ ജോലിക്ക് പ്രവേശിച്ചത്. ജീസ് ജോണാണ് അപൂർവയുടെ വിവാഹ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മലർവാടി കൂടാതെ, പ്രണയം, പദ്മശ്രീ ഭരത് ഡോ.സരോജ് കുമാർ, പൈസ പൈസ, പകിട, ഹേ ജൂഡ് തുടങ്ങിയ സിനിമകളിൽ അപൂർവ അഭിനയിച്ചിട്ടുണ്ട്. എക്രോസ് ദി ഒസെൻ ആണ് അപൂർവയുടെ അവസാനം ഇറങ്ങിയ ചിത്രം.

Scroll to Top