പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയിൽ ഒന്നാമതായി ലാലേട്ടന്റെ ആറാട്ട്, ടിക്കറ്റ് ബുക്കിങ് അതിവേഗത്തിൽ.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്.ആറാട്ടിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. കെജിഎഫില്‍ പ്രതിനായക വേഷത്തിലെത്തിയ രാമചന്ദ്ര രാജു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ഉലക്‌നാഥ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം രാഹുല്‍രാജ്.ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത റിയൽ ടൈം പോപ്പുലാരിറ്റി കണക്കാക്കി ഐഎംഡിബി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ആറാട്ട് ഒന്നാമത് എത്തി എന്നുള്ളതാണ്.രാജമൗലി ചിത്രം ആർ ആർ ആർ ആണ് രണ്ടാമത്. ആലിയ ഭട്ട് നായികയായി എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായി കത്തിയവാടി ആണ് മൂന്നാമത്.

രുദ്ര നാലമത് എത്തിയപ്പോൾ പ്രഭാസ് ചിത്രം രാധേ ശ്യാം എട്ടാമതും അജിത്ത് ചിത്രം വലിമൈ പത്താമതുമാണ് എത്തിയത്.ഫെബ്രുവരി പതിനെട്ടിനാണ് മോഹൻലാൽ ചിത്രം റിലീസ് ആകുന്നത്. തിയറ്ററിലാണ് റിലീസ്. ‘ആറാട്ട്’ റിലീസ് ആകുന്നതിനു ദിവസങ്ങൾക്ക് മുമ്പേ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച ദിവസം തൃശൂരിലെ രാഗം തിയറ്ററിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ആദ്യ ദിവസങ്ങളിലെ മിക്ക ഷോകളുടെയും ടിക്കറ്റ് വേഗത്തിലാണ് വിറ്റുപോയത്.

Scroll to Top